ഉള്ളിവില കുറഞ്ഞതില്‍ പ്രതിഷേധിച്ച് ഒന്നരയേക്കര്‍ ഉള്ളി പാടം തീയിട്ട് നശിപ്പിച്ച് കര്‍ഷകന്‍. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കൃഷ്ണ ഡോംഗ്രേ എന്ന കര്‍ഷകനാണ് ഉള്ളിപ്പാടം കത്തിച്ചത്. പ്രതിഷേധമായി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ചോര കൊണ്ട് എഴുതിയ കത്തയച്ചതായും ഡോംഗ്രേ പറഞ്ഞു. കിലോയ്ക്ക് രണ്ടു രൂപ മുതല്‍ നാലുരൂപ വരെ മാത്രമേ കര്‍ഷകന് ലഭിക്കുന്നുള്ളൂ.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധം അറിയിക്കാനാണ് കൃഷിയിടത്തിന് തീയിട്ടത്. നിശ്ചിത താങ്ങുവിലയ്ക്ക് സര്‍ക്കാര്‍ വിളകള്‍ സംഭരിക്കണമെന്നാണ് ആവശ്യം. നിലവിലെ നഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നര ഏക്കറോളം വരുന്ന കൃഷിയിടത്തിലാണ് ഉള്ളിക്കൃഷി നടത്തിയത്. നാലുമാസത്തിനിടെ കൃഷിക്കായി ഇയാള്‍ ഒന്നര ലക്ഷം രൂപ നിലവില്‍ ചെലവഴിച്ചിട്ടുണ്ട്. വിപണിയില്‍ വിള എത്തിക്കാന്‍ 30,000 രൂപകൂടി ചെലവാക്കേണ്ടതുണ്ട്. എന്നാല്‍, നിലവിലെ വിപണി വിലയനുസരിച്ച് തന്റെ വിളയ്ക്ക് 25,000 രൂപ മാത്രമേ ലഭ്യമാകൂ എന്നാണ് കൃഷ്ണ ഡോംഗ്രേ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here