സിസോദിയയുടെ അറസ്റ്റ്, പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിസോദിയക്കെതിരായ രാഷ്ട്രീയ വേട്ടയാടല്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ തത്വങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസും ജെഡിയുവും ഒഴികെയുള്ള പ്രതിപക്ഷം സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

അതേസമയം, മനീഷ് സിസോദിയയെ മാര്‍ച്ച് 20വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദില്ലിയിലെ തിഹാര്‍ ജയിലിലേക്കാണ് സിസോദിയയെ മാറ്റുന്നത്. സിസോദിയയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് റോസ് അവന്യൂ കോടതി സിസോദിയയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇതിനിടയില്‍ ആവശ്യമെങ്കില്‍ സിസോദിയയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കാമെന്നും സിബിഐ വ്യക്തമാക്കി. ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News