അച്ഛന്‍ മരിച്ചു സുശീല്‍ കുമാറിന്‌ ഇടക്കാല ജാമ്യം

ഒളിമ്പിക് ഗുസ്തി താരം സുശീല്‍ കുമാറിന്‌ ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി രോഹിണി കോടതി. പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ക്കാണ് നാല് ദിവസത്തെ ഇടക്കാല ജാമ്യം കോടതി അനുവദിച്ചത്. ഗുസ്തി താരം സാഗര്‍ ധങ്കര്‍ വധക്കേസിലെ പ്രതിയാണ് സുശീല്‍ കുമാറിന്‌

2021 മെയ് 4 ലാണ് ദില്ലിയിലെ ഛത്രസല്‍ സ്റ്റേഡിയത്തില്‍ നടന്ന സംഘര്‍ഷത്തില്‍ യുവ ഗുസ്തി താരം സാഗര്‍ ധങ്കര്‍ കൊല്ലപ്പെട്ടത്. ക്രൂരമായ മര്‍ദനത്തിനിരയായ സാഗര്‍ റാണ ഉള്‍പ്പെടെ മൂന്ന് പേരെയാണ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ സാഗര്‍ പിന്നീട് മരിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുശീല്‍ കുമാറിനെ 18 ദിവസത്തിന് ശേഷം പൊലീസ് പിടികൂടുകയായിരുന്നു. സുശീല്‍ കുമാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചായിരുന്നു അന്നത്തെ അന്വേഷണം. സുശീല്‍ കുമാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും അജയ് കുമാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപയും പോലീസ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

കേസില്‍ അറസ്റ്റിലായതിന് പിന്നാലെ റെയില്‍വേയില്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജരായ സുശീല്‍ കുമാറിനെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തിരുന്നു.കേസില്‍ സുശീല്‍ കുമാറിന് പുറമെ 17 പ്രതികളാണുള്ളത്. ഇവര്‍ക്കെതിരെ കൊലപാതകം, വധശ്രമം, അനധികൃത സംഘം ചേരല്‍, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News