ഭൂമിക്ക് പകരം ജോലി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. രണ്ടുമണിക്കൂറാണ് യാദവിനെ സിബിഐ ചോദ്യം ചെയ്തത്. യാദവിന്റെ മകള്‍ മിസ ഭാരതിയുടെ ദില്ലിയിലെ വസതിയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. കഴിഞ്ഞദിവസം ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിയെ കേസുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്തിരുന്നു.
ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി മകള്‍ മിസ ഭാരതി എന്നിവര്‍ ഉള്‍പ്പടെ 16 പേരാണ് കഴിഞ്ഞ ഒക്ടോബറില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിപട്ടികയില്‍ ഉള്ളത്. 2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ നല്‍കിയ ജോലികള്‍ക്ക് പകരമായി യാദവും കുടുംബാംഗങ്ങളും ഭൂമി സ്വീകരിച്ചു എന്നതാണ് 2022 മേയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here