രോഹിത് ഇനി ബോളിവുഡിലേക്ക്

ജോജു ജോര്‍ജ്ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് ‘ഇരട്ട’. രോഹിത് എം.ജി. കൃഷ്ണനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് രോഹിത്തിനെ ഒരു ചിത്രത്തിനായി സമീപിച്ചിരിക്കുകയാണ്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്‍ നിന്ന് തിരക്കഥയെഴുതാന്‍ തനിക്കൊരു ഓഫര്‍ വന്നുവെന്ന് രോഹിത് പറഞ്ഞു.

‘താനിപ്പോള്‍ ആ തിരക്കഥയുടെ പണിപ്പുരയിലാണ്. ഇതൊരു ബോളിവുഡ് ചിത്രമാണ്. ഈ ചിത്രം ഇരട്ടയുടെ റീമേക്ക് അല്ല. പുതിയൊരു പ്രൊജക്ടാണ്. ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും വിശദമാക്കാന്‍ തനിക്ക് സാധിക്കില്ല. ഇരട്ട തിയേറ്ററില്‍ നിന്ന് അധികമാളുകള്‍ കണ്ടിരുന്നില്ല നെറ്റ്ഫ്‌ളിക്‌സിലൂടെ ധാരാളം പേരിലേയ്ക്ക് ചിത്രം എത്തി’യെന്നും രോഹിത് പറഞ്ഞു

ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ‘ഇരട്ട’ നിര്‍മിച്ചത്. ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരും ചിത്രത്തിലുണ്ട്.

അതേസമയം, അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷാരൂഖ് ഇപ്പോള്‍. മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് വിവരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News