സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. അതിൻ്റെ ഭാഗമായാണ് 43 സ്കൂൾ കെട്ടിടങ്ങൾ കൂടി പണിതത്. വനിതാ ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പാഠശാല തുടങ്ങാനുള്ള തീരുമാനം സ്വാഗതാർഹമെന്നും ഗോവിന്ദൻ മാസ്റ്റർ പറവൂരിൽ പറഞ്ഞു.
മധ്യവേനലവധിക്ക് സ്കൂളുകൾ അടയ്ക്കും മുമ്പ് പാഠപുസ്തകങ്ങളും യുണിഫോമും 5 കിലോ അരിയും ഒന്നിച്ച് നൽകാനുള്ള സർക്കാർ തീരുമാനം പൊതുവിദ്യാഭ്യാസ മേഖലയെ കരുത്തുറ്റതാക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും 51 കോടി രൂപ ചെലവിട്ട് 43 സ്കൂൾ കെട്ടിടങ്ങൾ കൂടി പണിതു. സർക്കാർ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്കാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ജനകീയ പ്രതിരോധ ജാഥ വലിയ ജനമുന്നേറ്റമായി മാറുകയാണ്. ജാഥാ സ്വീകരണ വേദിയിലെ ആവേശകരമായ അനുഭവങ്ങളും ഗോവിന്ദൻ മാസ്റ്റർ പങ്കുവെച്ചു. മുഴുവൻ കേരളീയരെയും ഡിജിറ്റൽ സാക്ഷരർ ആക്കാനുള്ള ഡിജിറ്റൽ പാഠശാല പദ്ധതി തുടങ്ങാനുള്ള തീരുമാനം സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here