മാതള നാരങ്ങ മാത്രമല്ല, തൊലിയും സൂപ്പറാ

മാതളനാരങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ ആരോഗ്യം മെച്ചപ്പെടുത്താനും സൗന്ദര്യം വര്‍ധിപ്പിക്കാനും മാതളത്തിന്റെ തൊലി ഉപയോഗിക്കാവുന്നതാണ്.

The Health Benefits Of Pomegranates – Cleveland Clinic

മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചോ അരച്ച് വെള്ളത്തില്‍ ചേര്‍ത്തോ കഴിച്ചാല്‍ ചുമയും തൊണ്ടവേദനയും പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വളരെപ്പെട്ടെന്ന് ആശ്വാസം കിട്ടും. ജീവിത ശൈലി രോഗങ്ങള്‍ വരാനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

മാതളത്തിന്റെ തൊലി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ദിവസവും മുടിയില്‍ തേക്കുന്നത് താരനും മുടി കൊഴിച്ചിലും തടയും. തൊലി ഉണക്കിപ്പൊടിച്ചത് വെള്ളമോ പാലോ ചേര്‍ത്ത് ചാലിച്ച് ഫേസ് പായ്ക്കായി മുഖത്തിടുന്നതും നല്ലതാണ്. ഇത് മുഖക്കുരു തടയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News