പൊങ്കാല സ്‌പെഷ്യല്‍ തെരളി തയ്യാറാക്കാം

ആറ്റുകാല്‍ പൊങ്കാലനേര്‍ച്ചയിലെ ഒരു പ്രധാന വിഭവമാണ് തെരളി അപ്പം. കുമ്പിളപ്പമെന്നും വയനയില അപ്പം എന്നും ഇതിനു പറയും. ഇത് എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം.

അരിപൊടി(വറുത്തത് ) – 2 കപ്പ്

ശര്‍ക്കര (ചീകിയത്) – ഒന്നര കപ്പ്

ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം

തേങ്ങ ചിരവിയത് – അര കപ്പ്

വയണയില – ആവശ്യത്തിന്

ഏലക്ക പൊടിച്ചത്  – 1 ടി സ്പൂണ്‍

ജീരകം പൊടി  – അര ടി സ്പൂണ്‍

ഓലക്കാല്‍  – ഇല കുമ്പിള്‍ കുത്താന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ). ഇതു നല്ലത് പോലെ അരിച്ചെടുക്കുക .അപ്പോള്‍ അതിലുള്ള കല്ല് നീങ്ങി കിട്ടും.  ശേഷം അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക. ഒരു ബൗളില്‍ അരിപൊടി, ജീരകം പൊടി ,ഏലക്ക പൊടി ,തേങ്ങ ചിരവിയത്, പഴം, ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പരുവത്തില്‍ കുഴക്കുക. തുടര്‍ന്ന്  ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാവാന്‍ വെക്കുക. കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഇത് വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി കൊണ്ട് കുത്തി എടുക്കുക. ഇങ്ങനെ 20 – 25 കുമ്പിള്‍ ഉണ്ടാക്കാന്‍ പറ്റും ഇത് ഇഡലി പാത്രത്തിന്റെ തട്ടില്‍ വെച്ച് ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക. സ്വാദിഷ്ടമായ തെരളി അപ്പം തയാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News