ചേലക്കരയിൽ വൻ തീപിടിത്തം

തൃശൂർ ചേലക്കരയിൽ വൻ തീപിടിത്തം. കൊണ്ടാഴി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കായംപൂവം വനത്തിലാണ് തീപിടിത്തം ഉണ്ടായത്. അടിക്കാടും മരങ്ങളും കൂടുതലുള്ളയിടത്താണ് തീപിടിത്തമുണ്ടായത്.  അവയെല്ലാം കത്തിനശിച്ചു. കുന്നിൻ പ്രദേശമായിരുന്നതുകൊണ്ട് തന്നെ ഏക്കർ കണക്കിന് പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കുകയും ചെയ്തു. നാട്ടുകാരും ആലത്തൂരുനിന്നും എത്തിച്ചേർന്ന ഫയർഫോഴ്സും, വനപാലകരും കൂടി തീ കെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News