ചാമ്പ്യന്‍സ് ലീഗ്, ഡോര്‍ട്മുണ്‍ഡ് ചെല്‍സിയെ നേരിടും

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ പ്രീക്വാര്‍ട്ടറിലെ രണ്ടാം പാദ മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്‍ഡിനെതിരേ ജയം മോഹിച്ച് ചെല്‍സി ഇന്ന് ഇറങ്ങുന്നു.  ആദ്യപാദ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഡോര്‍ട്മുണ്‍ഡ് ജയം സ്വന്തമാക്കിയിരുന്നു. ഇന്ന് അര്‍ദ്ധ രാത്രി രാത്രി 1.30-ന് ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫ്രോഡ് ബ്രിഡ്ജ് സ്റ്റേഡിയത്തിലാണ് മത്സരം.

സമീപകാലത്ത് തോല്‍വിയുടെ അനുഭവങ്ങള്‍ ഏറെയുള്ള ചെല്‍സി ബൊറൂസിയ ഡോര്‍ട്മുണ്‍ഡിനെതിരായ രണ്ടാംപാദ മത്സരത്തിനിറങ്ങുന്നത് ജയം മാത്രം മനസില്‍ കണ്ടുള്ള ജീവന്‍ മരണപ്പോരാട്ടത്തിനായിരിക്കും. പ്രീമിയര്‍ ലീഗിലെ പരാജയങ്ങള്‍ക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടംനേടി മറുപടി പറയാനായിരിക്കും ചെല്‍സിയുടെ ഇന്ന് ഇറങ്ങുക. രണ്ടാംപാദത്തില്‍ ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നത്  ബൊറൂസിയ ഡോര്‍മുണ്ടിനെതിരായ മത്സരത്തില്‍ ചെല്‍സിക്ക് അനുകൂല ഘടഘമാണ്. ജര്‍മന്‍ താരം കെയ് ഹാവെര്‍ട്സിനെ മുന്നേറ്റത്തില്‍ ഇറക്കിയാകും ചെല്‍സി രണ്ടാംപാദത്തിലും ഇറങ്ങുക. ചാമ്പ്യന്‍സ് ലീഗിലെ ആദ്യപാദ മത്സരത്തില്‍ കരീം അദേയേമിയുടെ ഏക ഗോളിലായിരുന്നു ചെല്‍സി തോല്‍വി ഏറ്റുവാങ്ങിയത്.

മറുവശത്ത് നിലവില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ടെങ്കിലും ബൊറൂസിയ ഡോര്‍ട്മുണ്‍ഡിന് കളത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. സ്റ്റാംഫ്രോഡ് ബ്രിഡ്ജില്‍ ചെല്‍സിയെ മറികടക്കുക എന്നത് ഡോര്‍മുണ്ടിനെ സംബന്ധിച്ച് കനത്ത  വെല്ലുവിളിയായിരിക്കും. ബുണ്ടസ് ലിഗയില്‍ രണ്ടാംസ്ഥാനത്താണ് ബൊറൂസിയ ഡോര്‍മുണ്ട്. അവസാനം കളിച്ച 11 മത്സരങ്ങളിലും ടീം തോല്‍വിയറിഞ്ഞിട്ടില്ല എന്നത് ഡോര്‍മുണ്ടിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News