തൃശൂര്‍ ചിമ്മിനിയിലെ ഉള്‍ക്കാട്ടില്‍ കാട്ടുതീ പടര്‍ന്നു, ആളപായമില്ല

തൃശൂര്‍ ചിമ്മിനിയിലെ ഉള്‍ക്കാട്ടില്‍ കാട്ടുതീ പടര്‍ന്നു. പാലപ്പിള്ളി റേഞ്ചിന് കീഴിലെ ഉള്‍വനത്തിലാണ് കാട്ടുതീ രാവിലെ 11 മണിയോടെ അഗ്‌നിബാധ ഉണ്ടായത്. മുളങ്കാട് വ്യാപകമായുള്ള വനമേഖലയിലെ പത്ത് ഏക്കറോളം വനഭൂമി കത്തി നശിച്ചു.

കാട്ടുമൃഗങ്ങളുടെ ശല്യം വ്യാപകമായി ഉള്ളതുകൊണ്ട് തന്നെ തീ അണയ്ക്കാന്‍ പരിമിതികള്‍ ഉണ്ടെന്ന് അഗ്‌നി രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. പ്രദേശവാസികളുടെയും അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നും തീ അണിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News