സദാചാര ആക്രമണത്തിൽ പരുക്കേറ്റ ബസ് ഡ്രൈവർ മരിച്ചു

തൃശ്ശൂരിൽ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. പഴുവിൽ സ്വദേശിയായ സഹർ (32) ആണ് മരിച്ചത്. തൃശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന സഹർ കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു ആക്രമിക്കപ്പെട്ടത്. പഴുവിൽ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ഗുരുതരമായ പരുക്കേറ്റ സഹറിനെ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സഹറിനെ ആക്രമിച്ച ആറ് പ്രതികളും ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News