ആനവണ്ടിക്കുനേരെ വീണ്ടും പടയപ്പയുടെ ആക്രമണം

കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ വീണ്ടും അക്രമം അഴിച്ചുവിട്ട് പടയപ്പ. അക്രമത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. നയ്മക്കാടിന് സമീപത്തുവെച്ചാണ് മൂന്നാറിൽ നിന്ന് ഉദുമൽപേട്ടയ്ക്ക് പോയിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിനെ പടയപ്പ തടഞ്ഞത്.

ഈ സമയം ബസ്സിനുള്ളിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ ആർക്കും പരുക്കുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അക്രമത്തിൽ ബസ്സിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. ബസ്സിന്റെ മുൻപിൽ അൽപ്പനേരം നിലയുറപ്പിച്ച ശേഷം പടയപ്പ സമീപത്തെ തേയിലത്തോട്ടത്തേക്ക് മടങ്ങി. മുൻവശത്തെ ചില്ല് തകർന്നതോടെ സർവീസ് മതിയാക്കി ബസ് ഡിപ്പോയിലേക്ക് മടങ്ങുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News