ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കാരറ്റ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്ന ഒന്നും കൂടിയാണിത്. സാലഡായും ജ്യൂസ് രൂപത്തിലുമൊക്കെ കാരറ്റ് കഴിക്കുന്നത് ഏറെ നല്ലതാണ്. നമുക്ക് ഒരു അടിപൊളി കാരറ്റ് സ്‌ക്വാഷ് തയാറാക്കിയാലോ?
എങ്ങനെ തയാറാക്കാമെന്ന് നോക്കാം…
ആദ്യം ഒരു കിലോ കാരറ്റ് ചുരണ്ടിക്കഴുകി എടുക്കണം. ശേഷം ഗ്രേറ്റ് ചെയ്ത് ഒരു കപ്പ് വെള്ളമൊഴിച്ച് മിക്‌സിയില്‍ അടിക്കണം. രണ്ടര ലിറ്റര്‍ വെള്ളം തിളപ്പിച്ച് അതില്‍ കാരറ്റ് ചേര്‍ത്ത് 15 മിനിറ്റ് തിളപ്പിക്കണം. ഇത് അരിച്ച് കാരറ്റ് നീരു മാത്രമെടുക്കണം.
രണ്ടു കിലോ പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക. കട്ടിയായി വരുമ്പോള്‍ 10 നാരങ്ങയുടെ നീരും ഒരു വലിയ സ്പൂണ്‍ സിട്രിക് ആസിഡും അല്‍പം ഓറഞ്ച് കളറും ചേര്‍ക്കണം. ചൂടാറിയശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. നിങ്ങളുടെ ആവശ്യാനുസരണം വെള്ളം ചേര്‍ത്ത് ജ്യൂസ് തയാറാക്കാം..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here