പണം മോഷ്ടിച്ചെന്നാരോപിച്ച് പതിനെട്ടുകാരനെ രണ്ടാം നിലയിൽ നിന്നെറിഞ്ഞു കൊന്നു. ഉത്തർപ്രദേശിലെ നോയ്ഡയിൽ ഇന്നലെയായിരുന്നു സംഭവം. ജിമ്മിൽ നിന്നും പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് ക്ലീനിങ് തൊഴിലാളിയായ ശിവശർമ്മയെ എറിഞ്ഞുകൊന്നത്. മോഷണക്കുറ്റം ആരോപിച്ച് ശിവശർമ്മയെ കെട്ടിടത്തിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് ഗൗതം നഗർ പൊലീസ് പറഞ്ഞു.
സംഭവത്തിൽ നീരജ് യാദവ്, അരുൺ കുമാർ എന്നിവർ അറസ്റ്റിലായി. യാദവ് നടത്തുന്ന ജിമ്മിൽ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു ശിവശർമ്മ. എണ്ണായിരം രൂപ നൽകാമെന്ന് പറഞ്ഞാണ് ശിവശർമ്മയെ ജോലിക്കെടുത്തതെന്ന് സഹോദരൻ പറയുന്നു. എന്നാൽ അഞ്ചുമാസം ജോലി ചെയ്തിട്ടും ശമ്പളം നൽകിയിരുന്നില്ല. അതിനിടെ, ജിമ്മിൽ നിന്ന് 18,000 രൂപ മോഷണം പോയതായും അത് ശിവശർമ്മ എടുത്തെന്നും ജിമ്മിന്റെ ഉടമകൾ പറഞ്ഞു. പിന്നീട് ജിമ്മിലെ താക്കോൽ ശിവശർമ്മക്ക് നൽകുകയും അയ്യായിരം രൂപ മോഷ്ടിച്ചുവെന്ന് വീണ്ടും ആരോപിക്കുകയും ചെയ്തു. തുടർന്നുള്ള ആക്രമണത്തിലാണ് ശിവ ശർമ്മ കൊല്ലപ്പെടുന്നത്.
രണ്ട് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (സെൻട്രൽ നോയിഡ) അമിത് പ്രതാപ് സിംഗ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here