പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഹൈമാസ്റ്റ് അറ്റകുറ്റപ്പണി നടത്തുന്ന മോട്ടോര്‍ ലിഫ്റ്റ് ഉപയോഗിച്ച് ഇരുവരെയും താഴേക്ക് ഇറക്കുകയായിരുന്നു. താഴെ വലവിരിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയുമാണ് അമ്പതടി ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയത്. രണ്ട് മണിക്കൂറോളമാണ് ഇവര്‍ മുകളിലിരുന്നത്. രക്ഷപ്പെടുത്തിയ ശേഷം ഇരുവരെയും വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News