എഎപിയിലെ അതിഷി മര്‍ലെന, സൗരഭ് ഭരദ്വാദ് എന്നിവരെ മന്ത്രിമാരായി നിയമിക്കാന്‍ രാഷ്ട്രപതിയുടെ അംഗീകാരം

ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരായ അതിഷി മര്‍ലെന, സൗരഭ് ഭരദ്വാദ് എന്നിവരെ മന്ത്രിമാരായി നിയമിക്കാന്‍ രാഷ്ട്രപതി അംഗീകാരം നല്‍കി. ഇവരുടെ സത്യപ്രതിജ്ഞാ തീയതി എഎപി ഉടന്‍ പ്രഖ്യാപിക്കും.

കല്‍ക്കാജി എംഎല്‍എയും പാര്‍ട്ടിയുടെ വനിത മുഖവുമാണ് അതിഷി, ദേശീയ വക്താവും ഗ്രേറ്റര്‍ കൈലാഷ് എംഎല്‍എയുമാണ് സൗരഭ് ഭരദ്വാജ്. ഇവര്‍ ചുമതലയേറ്റെടുക്കുന്നതുവരെ രാജ് കുമാര്‍ ആനന്ദിനും കൈലാഷ് ഗെലോട്ടിനുമാണ് വകുപ്പുകള്‍ വീതിച്ചുനല്‍കിയിട്ടുള്ളത്.

മദ്യനയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കള്ളപ്പണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത സത്യേന്ദ്ര ജെയിന്‍ എന്നിവരുടെ രാജി രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകരിച്ചു. ദില്ലിയില്‍ ബജറ്റ് സമ്മേളനം ഈ മാസം 17 ന് ആരംഭിക്കും. അതേസമയം സിസോദിയക്കെതിരെയും സത്യേന്ദ്ര ജെയിനെതിരെയും കേന്ദ്ര ഏജന്‍സികളാണെന്നും രാജ്യത്തിന്റെ അവസ്ഥയോര്‍ത്ത് ദു:ഖമുണ്ടെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News