എല്‍ഡിഎഫ് കണ്‍വീനറുടെ വെല്ലുവിളി സ്വീകരിക്കുന്നു: വിഡി സതീശന്‍

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ വെല്ലുവിളിയെ താന്‍ സ്വീകരിക്കുന്നു എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. എന്നാല്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.  മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചാല്‍ ജനങ്ങള്‍ നോക്കി നില്‍ക്കില്ലെന്നായിരുന്നു ഇപി ജയരാജന്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ വിമര്‍ശിച്ചിരുന്നത്.

കേരള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് എം വി ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകനെ കുറിച്ച് പറഞ്ഞത്. പാര്‍ട്ടിക്കും പാര്‍ട്ടിയുടെ കീഴിലുള്ള പ്രസ്ഥാനങ്ങള്‍ക്കും എന്ത് ധിക്കാരവും തോന്നിവാസവും ചെയ്യാനുള്ള ലൈസന്‍സ് ആണ് സര്‍ക്കാര്‍ കൊടുത്തിരിക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു. എല്‍ഡിഎഫ് ജാഥയോടനുബന്ധിച്ച് പാലാ ബസ്റ്റാന്‍ഡ് അടച്ചുപൂട്ടിയത് അധികാര ദുര്‍വിനിയോഗമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News