ബംഗ്ലാദേശിലെ ധാക്കയില്‍ സ്‌ഫോടനം; 14 പേര്‍ മരിച്ചു, നൂറിലധികം പേര്‍ക്ക് പരുക്ക്

ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. വിവരമറിഞ്ഞ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നിലവില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ധാക്കയിലെ തിരക്കേറിയ മാര്‍ക്കറ്റ് ഏരിയയിലെ കെട്ടിടത്തിലാണ് സ്‌ഫോടനം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സ്‌ഫോടനത്തെ തുടര്‍ന്ന് പതിനൊന്ന് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകുന്നേരം 4:50 ഓടെയാണ് അപകടം നടന്നത്.

സ്‌ഫോടനത്തില്‍ റോഡിന്റെ എതിര്‍വശത്ത് നിന്നിരുന്ന ബസിനും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പരുക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News