ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂര്‍ണമായി അണയ്ക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂര്‍ണമായി അണയ്ക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടന്നതായി എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ്. കൊച്ചിയിലോ പരിസര പ്രദേശങ്ങളിലോ ശ്വാസകോശ അനുബന്ധ രോഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്നത് ജില്ലാ ഭരണകൂടത്തിന് ആശ്വാസമായി. ഫയര്‍ഫോഴ്സ് ജീവനക്കാരുടെ ആരോഗ്യനില പരിശോധിക്കുന്നതിനായി പ്രത്യേക ക്യാമ്പ് ബ്രഹ്മപുരത്ത് സംഘടിപ്പിച്ചു.

ഫയര്‍ഫോഴ്‌സിനൊപ്പം  നാവിക വ്യോമസേനകളുടെ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ബ്രഹ്മപുരത്ത് സജീവമാണ്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും  ആരോഗ്യവകുപ്പ് ശേഖരിച്ച കണക്കുകള്‍ പ്രകാരം ശ്വാസകോശ അനുബന്ധ രോഗങ്ങളാല്‍ ചികിത്സ തേടുന്നവരുടെ എണ്ണം മേഖലയില്‍ വര്‍ദ്ധിച്ചിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചത്തെ കണക്കാണ് ആരോഗ്യവകുപ്പ് ശേഖരിച്ചത്. എന്നാല്‍ കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ കരുതല്‍ തുടരണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനിടെ തീനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന അഗ്നിശമനസേനാ ഉദ്യോഗസ്ഥരുടെ ആരോഗ്യ പരിശോധന നടത്തി.

ബ്രഹ്മപുരത്ത് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു പരിശോധന. നാവിക വ്യോമസേനകളുടെ സഹായവും സജീവമായി ഉണ്ട്. രണ്ടുദിവസത്തിനുള്ളില്‍ തീയും പുകയും പൂര്‍ണമായും അണയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News