കൈയടി നേടി നഗരസഭ; പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വൃത്തിയായി തിരുവനന്തപുരം നഗരം

ഒരു പരാതിക്കും ഇടവരാത്ത തരത്തിലാണ് സര്‍ക്കാരും തിരുവനന്തപുരം നഗരസഭയും പൊങ്കാലയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയത്. പതിനായിരത്തോളം സ്ത്രീകള്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചപ്പോള്‍ നിരത്തുകള്‍ നിമിഷ നേരം കൊണ്ട് പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തുന്ന കാഴ്ചയ്ക്കും നഗരം സാക്ഷിയായി.

പൊങ്കാല ദര്‍പ്പണം നടന്ന നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമും സജ്ജമായിരുന്നു. പൊങ്കാല നിവേദ്യത്തിന് ശേഷം തൊട്ടടുത്ത മിനുറ്റില്‍ തന്നെ നഗരസഭാ ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പുകളായി തിരിഞ്ഞാണ് 2200 ഓളം വരുന്ന തൊഴിലാളികള്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തത്.

പൊങ്കാലയിടാന്‍ നഗരത്തിലെത്തിയ ഭക്തരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു തിരുവനന്തപുരം. പൊങ്കാലയര്‍പ്പിക്കാന്‍ സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമെത്തിയ ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാരിന്റെയും നഗരസഭയുടെയും ഭാഗത്തുനിന്ന് ഒരുക്കിയിരുന്നു.

സുരക്ഷാ വിന്യാസത്തിനും ക്രമസമാധാന പാലനത്തിനുമായി 3000ത്തില്‍ അധികം പൊലീസുകാരെയാണ് ക്ഷേത്രത്തിന് അകത്തും പുറത്തുമായി നിയോഗിച്ചത്. ക്ഷേത്ര ദര്‍ശനത്തിനായി എത്തിയ എല്ലാ ഭക്തരും ആറ്റുകാല്‍ ദേവിയെ തൊഴുത് മടങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് ആറ്റുകാലിലേക്ക് എത്തുന്നതിനും തിരിച്ചുമടങ്ങുന്നതിനും 100ലേറേ കെഎസ്ആര്‍ടിസി ബസുകളാണ് പ്രത്യേക സര്‍വീസ് നടത്തിയത്.

പൊങ്കാല അടുപ്പുകളായി ഉപയോഗിച്ച ഇഷ്ടികകള്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് നിര്‍മാണത്തിനായി ഉപയോഗിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News