തൃശൂര്‍ സദാചാര കൊലക്കേസിലെ പ്രതി വിദേശത്തേക്ക് കടന്നെന്ന് പൊലീസ്

തൃശൂര്‍ തിരുവാണിക്കാവില്‍ സദാചാര ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇരിങ്ങാലക്കുട റൂറല്‍ എസ്പി ഐശ്വര്യ ഡോംഗ്‌റേയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

കേസില്‍ എട്ട് പ്രതികളാണുള്ളത്. ഇവരില്‍ രാഹുല്‍ എന്ന പ്രതി വിദേശത്തേക്ക് കടന്നു. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് എസ്പി ഐശ്വര്യ അറിയിച്ചു.

ചേര്‍പ്പ് സ്വദേശി സഹറാണ് (32) ഫെബ്രുവരി 18നായിരുന്നു സദാചാര ഗുണ്ടകളുടെ മര്‍ദ്ദനത്തിനിരയായത്. തൃശൂര്‍ – തൃപ്രയാര്‍ റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹര്‍. സുഹൃത്തായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴാണ് സദാചാര ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയവെയായിരുന്നു സഹര്‍ മരണപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News