യുദ്ധക്കളം നിയന്ത്രിക്കാന്‍ ഇനി ഇന്ത്യന്‍ വനിതയും

ലോക വനിതാദിനത്തിന്റെ തലേ ദിവസം ചരിത്രതീരുമാനവുമായി ഇന്ത്യന്‍ വ്യോമസേന. സേനയുടെ ചരിത്രത്തിലാദ്യമായി യുദ്ധഭൂമിയില്‍ നേരിട്ട് തീരുമാനങ്ങളെടുക്കാനുള്ള ചുമതല വഹിക്കാന്‍ ഒരു വനിതയെ നിയോഗിച്ചിരിക്കുകയാണ്. ഹെലികോപ്റ്റര്‍ പൈലറ്റായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഷാലിസ ധമിയെ മിസൈല്‍ സ്‌ക്വാഡ്രന്റെ കമാന്‍ഡിലേക്ക് തെരഞ്ഞെടുത്തതായി അധികൃതര്‍ അറിയിച്ചു. പടിഞ്ഞാറന്‍ സെക്ടറിലെ ഫ്രണ്ട് ലൈന്‍ കോംബാക്റ്റ് യൂണിറ്റിന്റെ ചുമതലയാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.

വ്യോമസേനയുടെ ആദ്യ വനിതാ ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടറും പടിഞ്ഞാറന്‍ സെക്ടറിലെ ഹെലികോപ്റ്റര്‍ യൂണിറ്റിന്റെ ഫ്‌ളൈറ്റ് കമാന്‍ഡറുമാണ് നിലവില്‍ ധമിയെന്ന് അധികൃതര്‍ പറഞ്ഞു. 2003 ല്‍ വ്യോമസേനയില്‍ പൈലറ്റായി കമ്മീഷന്‍ ലഭിച്ച ധമിക്ക് 2,800 മണിക്കൂറിലധികം പറത്താന്‍ കഴിയുമെന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News