ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിവാദ പ്ലേ ഓഫ് മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സും ബംഗലൂരു
എഫ്‌സിയും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. കേരളം വേദിയാകുന്ന ഹീറോ സൂപ്പര്‍ കപ്പ് 2023യിലാണ് ഇരുടീമുകളും കണക്കുതീര്‍ക്കാന്‍ ഇറങ്ങുന്നത്. ഒരേ ഗ്രൂപ്പിലുള്ള ബ്ലാസ്റ്റേഴ്‌സ് – ബംഗലൂരു മത്സരം ഏപ്രില്‍ 16ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക.
ഐഎസ്എല്ലിന്റെ പ്ലേഓഫില്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഗോള്‍ അംഗീകരിക്കാതെ ബ്ലാസ്‌റ്റേഴ്‌സ് ടീം കളി അവസാനിപ്പിച്ച് മടങ്ങിയിരുന്നു. ഛേത്രിയുടെ ഗോള്‍ അംഗീകരിക്കാനാവില്ലന്നും ഗോളിന് അനുമതി നല്‍കിയ റഫറി ക്രിസ്റ്റല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് ബ്ലാസ്റ്റേഴ്‌സ്
നല്‍കിയ പരാതി തള്ളിയിരുന്നു.
എന്തായാലും ഐഎസ്എല്ലിലെ നിരാശ ഹീറോ സൂപ്പര്‍ കപ്പിലെ ഗംഭീര പ്രകടനത്തോടെ ബ്ലാസ്റ്റേഴ്‌സ് കഴുകി കളയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ 3 മുതല്‍ 25 വരെ നടക്കുന്ന ടൂര്‍ണമെന്റിന് കോഴിക്കോടിന് പുറമെ മഞ്ചേരിയാണ് വേദിയാകുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെയും ഐ ലീഗിലെയും ക്ലബുകളാണ് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here