എറണാകുളം നഗരത്തെ ചുവപ്പണിയിച്ച് സിപിഐഎം ജനകീയ പ്രതിരോധ ജാഥ. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജാഥയ്ക്ക് ഊഷ്മളോജ്വല സ്വീകരണമാണ് മെട്രോ നഗരം നല്‍കിയത്. ജില്ലയിലെ രണ്ടാം ദിനത്തില്‍ വൈപ്പിനിലും തോപ്പുംപടിയിലും സ്വീകരണം ഏറ്റുവാങ്ങി ശേഷമാണ് മറൈന്‍ ഡ്രൈവില്‍ എത്തിയത്.
കേന്ദ്രം അംഗീരിച്ചാല്‍ ആരൊക്കെ എതിര്‍ത്താലും കെ റെയില്‍ നടപ്പാക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. എറണാകുളം മറൈന്‍ ഡ്രൈവില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ രണ്ടാം ദിനത്തില്‍ വൈപ്പിനിലും തോപ്പുംപടിയിലും സ്വീകരണം ഏറ്റുവാങ്ങി ശേഷമാണ് മറൈന്‍ഡ്രൈവില്‍ എത്തിയത്.
എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളുടെ നേത്യത്വത്തിലായിരുന്നു മറൈന്‍ഡ്രൈവിലെ ഊഷ്മളോജ്ജ്വല സ്വീകരണം. മെട്രോ നഗരത്തില്‍ അണിനിരന്ന ചുവപ്പ് സേന തുറന്ന വാഹനത്തില്‍ എത്തിയ ക്യാപ്റ്റന്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് റെഡ് സല്യൂട്ട് നല്‍കി വരവേറ്റു. വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ജനങ്ങള്‍ ജനകീയ പ്രതിരോധ ജാഥയെ നെഞ്ചിലേറ്റി അണിചേര്‍ന്നു.
മുതിര്‍ന്ന നേതാവ് കെ എന്‍ രവീന്ദ്രനാഥ്, സാഹിത്യകാരന്‍ എം കെ സാനുമാഷ് , അടക്കം പ്രമുഖര്‍ ക്യാപ്റ്റനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സ്വീകരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ ഇടപതുപക്ഷ ബദല്‍ എന്ന പുസ്തകം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രി പി രാജീവിന് നല്‍കി പ്രകാശനം ചെയ്തു. രാവിലെ വൈപ്പിനിലും തോപ്പുംപടിയിലും സ്വീകരണം ഏറ്റുവാങ്ങിയാണ് ക്യാപ്റ്റന്‍ നഗര ഹൃദയത്തില്‍ എത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here