ടൊവിനൊ ചിത്രത്തിന്റെ സെറ്റില്‍ വന്‍ തീപിടിത്തം

ടൊവിനൊ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ സെറ്റില്‍ തീപിടിത്തം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലൊക്കേഷനിലുള്ളവര്‍ പെട്ടെന്ന് ചെയ്തതിനാല്‍ വന്‍ അപകടം ഒഴിവായി.

അതേ സമയം ചിത്രീകരണത്തിനായി ഒരുക്കിയ സെറ്റും അനുബന്ധ സാമഗ്രികളും കത്തി നശിച്ചു. കാസര്‍ക്കോട്ടെ ചീമേനി ലോക്കേഷനില്‍ ഉണ്ടായ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രിന്‍സ് റാഫേല്‍ അറിയിച്ചു.

അപ്രതീക്ഷിതമായി സംഭവിച്ച തീപിടിത്തം ചിത്രത്തിന്റെ തുടര്‍ന്നുള്ള ചിത്രീകരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചനകള്‍. ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങള്‍ പിന്നിടുമ്പോളാണ് അപകടം സംഭവിച്ചത്. 10 ദിവസത്തെ ചിത്രികരണം ഇനി ബാക്കിയുള്ളതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

അഞ്ച് ഭാഷകളിലായി ത്രിഡിയിലാണ് ‘അജയന്റെ രണ്ടാം മോഷണം’ പുറത്തിറങ്ങുന്നത്. നവാഗതനായ ജിതിന്‍ ലാലാണ് ചിത്രത്തിന്റെ സംവിധായകന്‍. മൂന്ന് വ്യത്യസ്ത്ഥ വേഷങ്ങളാണ് ചിത്രത്തില്‍ ടൊവിനൊ അവതരിപ്പിക്കുന്നത്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News