രാത്രിയില്‍ ഉറങ്ങാനായി മഞ്ഞള്‍ പാല്‍ കുടിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക

രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതെ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ചിലരെയെങ്കിലും നമുക്കറിയാം. രാത്രി മുഴുവന്‍ ഉറങ്ങണം എന്നുണ്ടെങ്കിലും ഒട്ടും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ ഭീകരം തന്നെയാണ്. അത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ ആശ്രയിക്കുന്ന ഒന്നാണ് മഞ്ഞള്‍ പാല്‍.

ഉറങ്ങാന്‍ സഹായിക്കുന്ന അമിനോ ആസിഡ്, ട്രൈപ്‌റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് കഴിയും. അതിനാല്‍ മഞ്ഞള്‍ പാല്‍ കുടിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും വളരെ ഉത്തമമാണ്. എന്നാല്‍ അധികമായാല്‍ മഞ്ഞള്‍ പാല്‍ ആരോഗ്യത്തിന് ദോഷം ചെയ്യും.

മഞ്ഞള്‍ പാല്‍ അമിതമായി കുടിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കും. മഞ്ഞള്‍ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ അലര്‍ജിക്ക് കാരണമാകും. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ക്കും ശ്വാസതടസ്സത്തിനും കാരണമാകും.

മഞ്ഞള്‍ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് ഉണ്ടാക്കും. യഥാര്‍ഥത്തില്‍ മഞ്ഞള്‍ ഇരുമ്പ് ആഗിരണം ചെയ്യുന്നതില്‍ നിന്ന് ശരീരത്തെ തടസ്സപ്പെടുത്തും. അതിനാല്‍ തന്നെ, അമൃതും വിഷം ആണ് എന്ന് പറയുന്നതുപോലെ മഞ്ഞള്‍ പാല്‍ അമിതമായി കുടിക്കുന്നത് നല്ലതല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News