വര്‍ക്കലയില്‍ പാരാഗ്ലൈഡിങ്ങിന് താത്കാലിക വിലക്കേര്‍പ്പെടുത്തി വര്‍ക്കല പൊലീസ്. പാരാഗ്ലൈഡിങ്ങിനിടെ നിയന്ത്രണം വിട്ട് അപകടമുണ്ടായ സാഹചര്യത്തിലാണ് നടപടി. അതേസമയം പാരാഗ്ലൈഡിങ് നടത്തിയ സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസും ഫയര്‍ഫോഴ്സും പരിശോധിക്കും.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു വര്‍ക്കല പാപനാശം ബീച്ചിലെ ഹൈമാസ് ലൈറ്റില്‍ കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും ഇന്‍സ്ട്രക്ടറും പാരാഗ്ലൈഡിങ്ങിനിടെ കുരുങ്ങിയത്. രണ്ടു മണിക്കൂറുകള്‍ക്കുശേഷം പൊലീസും ഫയര്‍ഫോഴ്സും നടത്തിയ പരിശ്രമത്തിലൂടെയാണ് ഇവരെ സുരക്ഷിതമായി താഴെ എത്തിച്ചത്.
കാറ്റിന്റെ ദിശമാറിയതാണ് അപകടകാരണമെന്ന് ഇന്‍സ്ട്രക്ടര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അപകടം നടന്ന സമയത്ത് പാരാഗ്ലൈഡിങ് നടത്തിയ സ്ഥാപനം രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപമുണ്ട്. പാരാഗ്ലൈഡിങ് നടത്തുമ്പോള്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്ഥാപനം എടുത്തിരുന്നോ എന്ന കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സംഘം നാളെ പരിശോധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here