ലാലു പ്രസാദ് യാദവിന് പിന്നാലെ കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കുമെന്ന് സൂചന

റെയില്‍വേ ഭൂമി അഴിമതി കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ഇന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ 5 മണിക്കൂര്‍ സിബിഐ ചോദ്യം ചെയ്തിരുന്നു. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി മകള്‍ മിസ ഭാരതി എന്നിവര്‍ ഉള്‍പ്പടെ 16 പേരാണ് കഴിഞ്ഞ ഒക്ടോബറില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിപട്ടികയില്‍ ഉള്ളത്.

2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ നല്‍കിയ ജോലികള്‍ക്ക് പകരമായി യാദവും കുടുംബാംഗങ്ങളും ഭൂമി സ്വീകരിച്ചു എന്നാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിനും, റാബ്രി ദേവിക്കും എതിരെ ദില്ലി സിബിഐ കോടതി സമന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ച്ച് 15ന് ഇരുവരും നേരിട്ട് കോടതിയില്‍ ഹാജരാകണം.

ലാലു പ്രസാദ് യാദവിനെ വീട്ടിലെത്തിയാണ് സിബിഐ ചോദ്യം ചെയ്തത്. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ചോദ്യം ചെയ്യാനായി സിബിഐ ലാലുവിന്റെ വസതിയിലെത്തിയത്. കഴിഞ്ഞദിവസം മുന്‍ ബീഹാര്‍ മുഖ്യമന്ത്രികൂടിയായിരുന്ന റാബ്രി ദേവിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് നിയമനങ്ങള്‍ക്ക് കൈക്കൂലിയായി ഭൂമി എഴുതി വാങ്ങി എന്നാണ് സിബിഐ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News