രാത്രിയില്‍ നിമിഷങ്ങള്‍ കൊണ്ട് തയ്യാറാക്കാം കിടിലന്‍ ഉരുളക്കിഴങ്ങ് കറി

രാത്രിയില്‍ നിമിഷങ്ങള്‍ കൊണ്ട്  തയ്യാറാക്കാം കിടിലന്‍ ഉരുളക്കിഴങ്ങ് കറി. നല്ല സ്വാദൂറും ഉരുളക്കിഴങ്ങ് കറി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ഉരുളക്കിഴങ്ങ് – 2 വലുത്
സവാള – 1 വലുത് അരിഞ്ഞത്
വെളുത്തുള്ളി – 1 ടീസ്പൂണ്‍ അരിഞ്ഞത്
ഇഞ്ചി – 1 ടീസ്പൂണ്‍ അരിഞ്ഞത്
പച്ചമുളക് – 3 കീറിയത്
കറിവേപ്പില – ആവശ്യത്തിന്
മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
പെരുംജീരകം പൊടിച്ചത് – 1 ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
രണ്ടാം പാല്‍ – 2 കപ്പ്
ഒന്നാം പാല്‍ – 1/2 കപ്പ്
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാത്രം വച്ച്  വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം സവാള , വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക്, കറിവേപ്പില , അല്‍പ്പം ഉപ്പ്  എന്നിവ ചേര്‍ത്ത് സവാള നന്നായി വാടി വരുന്നത് വരെ വഴറ്റുക . കളര്‍ മാറേണ്ട ആവശ്യം ഇല്ല.

സവാള നന്നായി വാടി വരുമ്പോള്‍  മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കുക. ശേഷം ഉരുളക്കിഴങ്ങ് ചേര്‍ത്ത് നന്നായി ഇളക്കി രണ്ടാം പാല്‍ ചേര്‍ത്ത്  പത്ത് മുതല്‍ പന്ത്രണ്ട് മിനിറ്റ് വരെ അടച്ചു വച്ച് ഉരുളക്കിഴങ്ങ് നന്നായി വേവിച്ചെടുക്കുക .

ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കറി നന്നായി കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ക്കുക  തീ ഓഫ് ചെയ്ത് തേങ്ങാപ്പാല്‍ നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ച് കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കുക.  ഉരുളക്കിഴങ്ങ് കറി റെഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News