പരാഗ്ലൈഡിങ് അപകടം, 4 പേര്‍ കസ്റ്റഡിയില്‍

വര്‍ക്കല പാപനാശം ബീച്ചില്‍ ഉണ്ടായ പാരാഗ്ലൈഡിങ് അപകടത്തില്‍ നാല് പേര്‍ പൊലീസ് കസ്റ്റഡിയില്‍. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കോയമ്പത്തൂര്‍ സ്വദേശിനിയും ഇന്‍സ്ട്രക്ടര്‍ സന്ദീപുമാണ് അപകടത്തില്‍പ്പെട്ടത്. സന്ദീപിനെയും മറ്റ് മൂന്ന് പേരെയുമാണ് ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടമായ പാരാഗ്ലൈഡിംഗ് സംവിധാനം ഹൈമാസ്റ്റ് ലൈറ്റില്‍ കുരുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ട് മണിക്കൂറുകളോളം സന്ദീപും യുവതിയും അവിടെ കുടുങ്ങിക്കിടന്നു. വര്‍ക്കല പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഹൈമാസ്റ്റ് ലൈറ്റിന് താഴെ ഫയര്‍ഫോഴ്സ് പ്രത്യേകം വല ഒരുക്കിയ വലയിലേക്ക് അതിസാഹസികമായിട്ടാണ് യുവതിയേയും സന്ദീപിനെയും ഇറക്കിയത്. തുടര്‍ന്ന് ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇവര്‍ക്ക് കാര്യമായ ശാരീരിക പ്രശ്നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News