ബംഗളൂരുവിൻ്റെ രക്ഷകനായി വീണ്ടും ഛേത്രി

ഐഎസ്എൽ സെമി ഫൈനൽ ആദ്യ പാദത്തിൽ സുനിൽ ഛേത്രിയുടെ ചിറകിലേറി വീണ്ടും ബംഗളൂരു. ഇത്തവണയും പകരക്കാരനായിറങ്ങിയാണ് ഹെഡറിലൂടെ താരം തകർപ്പൻ ഗോൾ നേടിയത്. മുംബൈ എഫ്സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരുവിൻ്റെ വിജയം.

എഴുപത്തിയെട്ടാം മിനിറ്റിൽ നവോരം റോഷൻ സിംഗിൻ്റെ കോർണറിൽ നിന്നാണ് ഛേത്രിയുടെ ഹെഡർ മുംബൈയുടെ വലകുലുക്കിയത്. ഞായറാഴ്ചയാണ് രണ്ടാം പാദ സെമി. രണ്ടാം സെമി ഫൈനൽ ആദ്യ പാദത്തിൽ വ്യാഴാഴ്ച ഹൈദരാബാദ് എഫ്സിയും  എടികെ മോഹൻ ബഗാനുമായാണ് പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News