വനിതാ പ്രീമിയർ ലീഗ്, വാരിയേഴ്സിനെ തകർത്ത് ക്യാപിറ്റൽസ്

വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. 42 റൺസിനാണ് ക്യാപിറ്റൽസിൻ്റെ വിജയം. ടോസ് നഷ്ടമായി ബാറ്റിംഗിന് അയക്കപ്പെട്ട ക്യാപിറ്റൽസ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന വമ്പൻ സ്കോർ അടിച്ച് കൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ യുപി ക്ക് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ്  നേടാൻ മാത്രമേ കഴിഞ്ഞുള്ളു.

42 പന്തിൽ 70 റൺസെടുത്ത ക്യാപ്ടൻ മെഗ് ലാനിംഗാണ് ക്യാപിറ്റൽസിൻ്റെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്ത ജൊനാസെൻ 20 പന്തിൽ 42 റൺസുമായും ജമീമ റോഡ്രിഗസ് 22 പന്തിൽ 34 റൺസുമായും പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിൽ യുപിക്ക് വേണ്ടി ടഹ്ലിയ  മഗ്രാത് 50 പന്തിൽ  90 റൺസ് നേടി പുറത്താവാതെ നിന്നു. യുപിക്ക് വേണ്ടി ക്യാപ്ടൻ അലീസ ഹീലി 24 റൺസും ദേവിക വൈദ്യ 23 റൺസും നേടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News