കൂടത്തായി കൊലപാതക കേസില്‍ വിചാരണ കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

കൂടത്തായി കൊലപാതക കേസില്‍ വിചാരണ കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മാധ്യമങ്ങള്‍ക്ക് നാളെ മുതല്‍ കോടതി വളപ്പില്‍ പ്രവേശനമില്ല. ഒന്നാം പ്രതി ജോളിയുടെ പരാതിയിലാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി ഉത്തരവ്. റോയ് വധക്കേസില്‍ സാക്ഷി വിസ്താരം നാളെയും തുടരും.

മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സ്വകാര്യതയെ ഹനിക്കുന്നു എന്ന ഒന്നാം പ്രതി ജോളിയുടെ പരാതിയിലാണ് കോടതി നടപടി. നാളെ മുതല്‍ മാധ്യമങ്ങള്‍ കോടതി വളപ്പില്‍ പ്രവേശിക്കരുതെന്നാണ്, എഞ്ഞിപ്പാലം വിചാരണ കോടതിയുടെ ഉത്തരവ്. കൂടത്തായി കൊലപാതകപരമ്പരയിലെ ആദ്യ കേസായ ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയ് തോമസ് വധക്കേസില്‍ സാക്ഷിവിസ്താരം ആരംഭിച്ചു.

ഒന്നാം സാക്ഷി റോയിയുടെ സഹോദരി റെഞ്ചി തോമസിന്റെ വിചാരണ ഇന്നും തുടരും. അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ. കേസില്‍ 155 സാക്ഷികള്‍ക്കാണ് സമന്‍സ് അയച്ചത്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി റോയ് തോമസിനെ, ജോളി കൊലപ്പെടുത്തി എന്നാണ് കുറ്റപത്രം. 2011 ലാണ് റോയ് തോമസ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News