പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള വിഷവാതക പ്രയോഗത്തില്‍ ആദ്യ അറസ്റ്റ്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ വിഷവാതകം പ്രയോഗിച്ചെന്ന ആരോപണത്തില്‍ ഇറാനില്‍ ആദ്യ അറസ്റ്റ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് പ്രവിശ്യകളില്‍നിന്നായി ഒന്നിലധികം അറസ്റ്റ് നടന്നിട്ടുണ്ടെന്ന് ഇറാന്‍ ആഭ്യന്തര സഹമന്ത്രി മജീദ് മിറാഹ്‌മദി പറഞ്ഞു. സംഭവത്തില്‍ ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അറസ്റ്റിലായവരുടെ പേരോ മറ്റ് വിവരങ്ങളോ സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ പൂട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷവാതക പ്രയോഗം നടന്നത് എന്നാണ് സൂചനകള്‍. എന്നാല്‍ സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് വിഷവാതക പ്രയോഗത്തില്‍ ശ്വാസസംബന്ധിയായ പ്രശ്നങ്ങള്‍, ഛര്‍ദി, തലകറക്കം, തളര്‍ച്ച തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ അയ്യായിരത്തിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വിഷപ്രയോഗം നടന്നിട്ടുണ്ടെന്ന് സംഭവത്തില്‍ അന്വേഷണം നടത്തുന്ന പാര്‍ലമെന്റ് അംഗം മൊഹമ്മദ് ഹസ്സന്‍ അന്‍സാരി ഒരു ഇറാനിയന്‍. വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു. ആക്രമണം പ്രധാനമായും ലക്ഷ്യംവെച്ചത് പെണ്‍കുട്ടികളെ ആയിരുന്നു. 25 പ്രവിശ്യകളിലെ 230 സ്‌കൂളുകളില്‍ ആക്രമണം നടന്നു. അയ്യായിരത്തില്‍ അധികം വിദ്യാര്‍ത്ഥിനികള്‍ക്കു വിഷബാധയേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News