ജെനിനില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി സ്തീന്‍ ആരോഗ്യ മന്ത്രാലയം. 10 പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം നബ്ലസിന് തെക്ക് മറ്റൊരു സ്ഥലത്തും ഇസ്രായേല്‍ സേനയുടെ മറ്റൊരു പരിശോധന നടന്നതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ നിന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ഇസ്രായേല്‍ സൈന്യം അഭയാര്‍ത്ഥി ക്യാമ്പിലെ വീട് വളഞ്ഞതോടെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. സൈന്യം മിസൈല്‍ പ്രയോഗിച്ചതായും പലസ്തീന്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച വടക്കന്‍ വെസ്റ്റ്ബാങ്ക് പട്ടണമായ ഹവാരയില്‍ രണ്ട് ഇസ്രായേലികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട വരെ അറസ്റ്റ് ചെയ്യാനാണ് ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ കടന്നതെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here