ബ്രഹ്മപുരം തീപിടിത്തം: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും

ബ്രഹ്മപുരം മാലിന്യപ്ലാൻ്റിലെ തീപിടിത്തം സംബന്ധിച്ച്  സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഇന്ന് സമർപ്പിക്കാൻ കോടതി ഇന്നലെ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിരുന്നു. നഗരസഭാ സെക്രട്ടറി ഇന്നും കോടതിയിൽ നേരിട്ട് ഹാജരാകണം. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, ജില്ലാ കളക്ടർ എന്നിവരോടും ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ അഡീഷണൽ സെക്രട്ടറിയെ കോടതി കേസിൽ കക്ഷി ചേർത്തിരുന്നു. തീപിടിത്തം മനുഷ്യനിർമ്മിതമാണോ എന്ന് പരിശോധിക്കണമെന്ന് ഇന്നലെ കോടതി നിർദ്ദേശിച്ചിരുന്നു.

അതേസമയം,  ബ്രഹ്മപുരത്തെ പുക ഉയരുന്നത് രണ്ടു ദിവസത്തിനകം പൂര്‍ണമായി പരിഹരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ബ്രഹ്മപുരത്ത് ആരംഭിച്ച മെഡിക്കല്‍ ക്യാംപ് സന്ദര്‍ശിക്കുകയായിരുന്നു കളക്ടര്‍.പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News