നിറങ്ങളിൽ നീരാടാൻ  ഇന്ന് ഹോളി

നിറങ്ങളിൽ നീരാടാൻ ഇന്ന് ഹോളി. നിറങ്ങളുടെ ഉത്സവം എന്ന് അറിയപ്പെടുന്ന ഹോളി, വസന്തകാലത്തെ എതിരേൽക്കാൻ നടത്തുന്ന ആഘോഷമാണ്. ആദ്യകാലത്ത് ഉത്തരേന്ത്യയില്‍ മാത്രമായിരുന്നു ഹോളി ആഘോഷം എന്നാല്‍ ഇന്ന് ഹോളി ഇങ്ങ് കേരളത്തിലും ഏറെ ജനകീയമായി. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ണാഭമായ ആഘോഷമായി ഹോളി മാറിക്കഴിഞ്ഞു.

ശെത്യകാലത്തിന്റെ അവസാനത്തെയും വസന്തത്തിന്റെ തുടക്കത്തെയും പ്രതീകപ്പെടുത്തി എല്ലാ വര്‍ഷവും ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് മാസങ്ങളിലാണ് ഹോളി ആഘോഷിച്ച് വരുന്നത്.നിറങ്ങള്‍ പരസ്പരം വാരി വിതറുന്ന ഹോളിയെ പിന്‍പറ്റി പല വിധത്തിലുള്ള ഐതിഹ്യങ്ങള്‍ ഉണ്ട്. ഹോളിയുടെ ആദ്യ ദിനത്തെ ഹോളികാ ദഹന്‍ ചോട്ടി ഹോളി എന്നും രണ്ടാം ദിനം രംഗ്വാലി ഹോളി എന്നും ആണ് വിളിക്കുന്നത്. ഹോളികാ ദഹന്‍ ചോട്ടി ഹോളിയില്‍ ആളുകള്‍ സമൃദ്ധിയും സന്തോഷവും നിറഞ്ഞ ജീവിതത്തിനായി പ്രാര്‍ത്ഥിക്കുന്നു.

ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളും ഐതിഹ്യങ്ങളുമാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് മുഖ്യമായും ഹോളിയുടെ അടിസ്ഥാനം. എന്നാല്‍ കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ ഹോളിയ്ക്ക് ഏറെ ഐതിഹ്യങ്ങള്‍ പറയപ്പെടുന്നുണ്ട്. ഉത്തരേന്ത്യയില്‍ പ്രഹ്ലാദനുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഹോളിയ്ക്ക് ഏറ്റവും പ്രചാരത്തിലുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News