നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതലായും ആഘോഷിക്കുന്നതെന്ന് നമുക്കറിയാം. വർണങ്ങൾ വാരിയെറിഞ്ഞും മധുര പലഹാരങ്ങൾ വിതരണം ചെയ്തും സമ്മാനങ്ങൾ നൽകിയുമെല്ലാം ആളുകൾ ഹോളി ആഘോഷിക്കുമ്പോൾ ഇതൊന്നും ബാധിക്കാത്ത ചില ഗ്രാമങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. ഹോളിയെ ശാപമായി കാണുന്ന ഒരു ജനത, അതും ഉത്തരേന്ത്യയിൽ… ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിലെ ധാർചുളയിലും മുൻസിയാരിയിലുമായി നൂറിലധികം ഗ്രാമങ്ങളാണ് ഇത്തരം ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത്. അതിനു പിന്നിൽ ഒരു കാരണമുണ്ട്. അതേപ്പറ്റി പറയുകയാണ് ഗ്രാമവാസിയായ നരേന്ദ്ര സിംഗ്,”ഇവിടത്തെ ആളുകൾക്ക് ഹോളി ഒരു സാധാരണ ദിവസം മാത്രമാണ്. വർഷങ്ങളായി ഇത് പതിവാണ്”.
എന്തുകൊണ്ടാണ് ഈ ഗ്രാമവാസികൾക്ക് ഹോളി ഒരു സാധാരണ ദിവസമാകുന്നത്? നമുക്ക് നോക്കാം..
കൃത്രിമമായ നിറങ്ങൾ പ്രകൃതിയിൽ പടർത്തി സ്വാഭാവിക നിറത്തെ കെടുത്താനും മലീമസമാക്കാനും ഈ ഗ്രാമങ്ങളിലുള്ളവർ ആഗ്രഹിക്കുന്നില്ല. ഹോളി ആഘോഷിക്കാൻ ശ്രമിക്കുന്നവർക്ക് ദുരന്തം സംഭവിക്കുമെന്നും ചിലർ വിശ്വസിക്കുന്നു. മുൻകാലങ്ങളിൽ ഇത്തരത്തിൽ ആഘോഷങ്ങളിൽ പങ്കെടുത്തവർക്ക് മരണം സംഭവിച്ചുവെന്നും ഈ ഗ്രാമങ്ങളിലുള്ളവർ വിശ്വസിച്ചുപോരുന്നു. കന്നുകാലികളുൾപ്പെടെ നശിക്കുമെന്നും ജീവിതത്തിൽ ദാരിദ്ര്യം വന്നുകൂടുമെന്നും ഈ ജനത കരുതുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here