ഏഷ്യാനെറ്റ് ന്യൂസ് ജനങ്ങളോട് മാപ്പ് പറയണം: സമീക്ഷ UK

വ്യാജവാർത്ത പ്രചരിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് ലണ്ടനിലെ മലയാളികൾ രൂപീകരിച്ച ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടന സമീക്ഷ യുകെ.”മനുഷ്യത്വമില്ലാത്ത മാധ്യമ പ്രവർത്തനം”  ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജ വാർത്താ രൂപീകരണത്തിന് ഇതിലും നല്ലൊരു വിശേഷണം ഇല്ലായെന്നാണ് സംഘടന ആരോപിക്കുന്നത്.

കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് പത്രങ്ങളും ഇതര ദൃശ്യ മാധ്യമങ്ങളും. കേരളീയ സംസ്കാരത്തിന്റെ ഭാഗമാണ് അവയെല്ലാം.  കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും മറ്റു വാർത്താ മാധ്യമങ്ങളുമാണെന്നു കാണാം. കേസരി ബാലകൃഷ്ണപ്പിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള, പത്രാധിപര്‍ കെ. സുകുമാരന്‍ തുടങ്ങി നിരവധി മഹാരഥൻ മാരുടെ സംഭാവനയാണ് കേരളത്തിന്റെ മാധ്യമ സംസ്കാരം . ആ മാധ്യമ സംസ്കാരത്തിനു എന്നും തീരാകളങ്കമാണ് ഇത്തരത്തിലുള്ള മാധ്യമ പ്രവർത്തനങ്ങൾ. ആയതിനാൽ ഏഷ്യാനെറ്റ് ഈ വിഷയത്തിൽ മലയാളി സമൂഹത്തോട് മാപ്പുപറയാൻ തയ്യാറാകണമെന്നും സമീക്ഷ ആവശ്യപ്പെട്ടു.

അതേസമയം,സമീക്ഷ UK ലണ്ടൻഡറി ബ്രാഞ്ചു സമ്മേളനം മാർച്ച്‌ 5 ഞായറാഴ്ച്ച ആറ്  മണിക്ക് ബ്രാഞ്ച് പ്രസിഡൻറ് സ. രഞ്ജിത്ത് വർക്കിയുടെ അദ്ധ്യഷതയിൽ ചേർന്നു. സമീക്ഷUK ദേശീയ സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി  സമ്മേളനം ഉത്‌ഘാടനം ചെയ്തു.  UK യിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനകളുടെ ചരിത്രത്തെകുറിച്ചും സമീക്ഷ Uk യുടെ പ്രവർത്തനങ്ങളെക്കുറിച്ചും  ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രതിപാദിച്ചു.

image.png
ബ്രാഞ്ച് സെക്രട്ടറി സ.  ജോഷി സൈമൺ സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ, നാഷ്ണൽ കമ്മിറ്റിഅംഗം സ. ബൈജുനാരായണൻ അനുശോചന പ്രമേയം അവതരിച്ചു. ജോയിൻ സെക്രട്ടറി സ. സുബാഷ് കഴിഞ്ഞ ഒരു വർഷത്തെ റിപ്പോർട്ട്  അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലും തുടർന്ന് ദേശീയ സമ്മേളനത്തേ സംബന്ധിച്ചും നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
image.png
സ. സുബാഷ് (പ്രസിഡന്റ്) , സ. മാത്യു തോമസ് (സെക്രട്ടറി), മരിയ (വൈസ്പ്രസിഡൻറ്), അരുൺ (ജോ. സെക്രട്ടറി) , ജോമിൻ ( ട്രഷറർ), ബൈജു നാരായണൻ ( നാഷ്ണൽ കമ്മറ്റി ) എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗങ്ങളായി സ.രഞ്ജീവൻ, സ.ജോഷി, സ.ജസ്റ്റി, സ.സാജൻ, സ.ലിജോ എന്നിവരും സ്ഥാനമേറ്റു.
ചടങ്ങിൽ പങ്കെടുത്ത എല്ലാവര്ക്കും സ. മാത്യു തോമസ്  നന്ദി പറഞ്ഞു.  ദേശീയ സമ്മേളനത്തിനു എല്ലാ പിന്തുണയും അറിയിച്ച സമ്മേളനം ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാനും തീരുമാനിച്ചു.

image.png

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News