രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള ആക്രമണ യൂണിറ്റിന്റെ കമാൻഡിങ് ഓഫീസറായി ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമിയെ വ്യോമസേന നിയമിച്ചു. ഇതോടെ സേനയിലെ ആക്രമണ യൂണിറ്റിന് നേതൃത്വം നൽകുന്ന ആദ്യ വനിതയെന്ന നേട്ടം ഷാലിസ സ്വന്തമാക്കി.
2003-ൽ ഹെലികോപ്റ്റർ പൈലറ്റായി സേനയിൽ ചേർന്ന ധാമിക്ക് ഹെലികോപ്റ്റർ പറത്തുന്നതിൽ 2800 മണിക്കൂറിന്റെ അനുഭവസമ്പത്തുണ്ട്. ചേതക്, ചീറ്റ ഹെലികോപ്റ്ററുകൾ ഇവർ പറത്തിയിട്ടുണ്ട്. പഞ്ചാബിലെ ലുധിയാന സ്വദേശിനിയാണ്. ഭർത്താവ് വിനീത് ജോഷി ഇന്ത്യൻ വ്യോമസേനയിൽ ഹെലികോപ്റ്റർ പൈലറ്റാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here