ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ പ്രീക്വാർട്ടറിന്റെ രണ്ടാംപാദ മത്സരത്തിൽ ഇന്ന് കരുത്തരുടെ പോരാട്ടം. ജർമൻ ശക്തരായ ബയേൺ മ്യൂണിക്കിന് പി.എസ്.ജിയാണ് എതിരാളികള്‍. രാത്രി 1.30-ന് മ്യൂണിക്കിലെ അലയൻസ് അരീനയിലാണ് മത്സരം.
പാരീസിൽ പി.എസ്.ജി.യുടെ തട്ടകത്തിൽ നടന്ന ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച ബയേണിന് ഇനി പോരാട്ടം സ്വന്തം മൈതാനത്താണ്. സൂപ്പർ താരങ്ങളായ മെസിയും എംബാപ്പെയുമടങ്ങുന്ന പി എസ് ജി നിരയെ തെല്ലും കൂസാതെയാണ് ജർമൻ കരുത്തരുടെ തേരോട്ടം, കിങ്ങിസ്ലി കോമാൻ നേടിയ ഗോളിലാണ് ബയേൺ പി.എസ്.ജി.യെ തളച്ചത്. സ്വന്തം ഗ്രൗണ്ടിൽ തോൽവി വഴങ്ങിയതിനാൽ രണ്ടാംപാദ മത്സരത്തിൽ ജയിക്കാനുറച്ചായിരിക്കും പി.എസ്.ജി കളത്തിലിറങ്ങുക. കാൽപ്പാദത്തിന് പരുക്കേറ്റ് സൂപ്പർ താരം നെയ്മർ പുറത്തായത് ടീമിന് തലവേദനയാകുമ്പോൾ , ലയണൽ മെസ്സിയും കിലിയൻ എംബാപ്പെയും അഷ്‌റഫ് ഹക്കീമിയും ഉൾപ്പെട്ട താരനിര പി.എസ്.ജിയെ കരുത്തരാക്കുന്നു.
അതേസമയം സമനില കിട്ടിയാലും മുന്നേറാം എന്നതാണ് ബയേണിന്റെ പ്രതീക്ഷ. ജമാൽ മുസിയാള, എറിക് മാക്‌സിം ചുപ്പോ മോട്ടിങ്, കിങ്സ്ലി കോമാൻ ഉൾപ്പെടെ സമ്പന്നമാണ് ബയേൺനിര. എന്നാൽ പ്രതിരോധനിരയിലെ ശക്തനായ ബെഞ്ചമിൻ പവാർഡ് കഴിഞ്ഞമത്സരത്തിൽ ചുവപ്പുകാർഡിന് വഴങ്ങിയതിനാൽ രണ്ടാംപാദ മത്സരം നഷ്ടമാകും. മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടനം ഇറ്റാലിയൻ സീരി എയിലെ എ.സി മിലാനെ നേരിടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here