ദില്ലി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് എംഎൽസിയുമായ കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. മാർച്ച് 10-നാണ് ചോദ്യം ചെയ്യൽ. കവിതയുടെ ബിനാമിയായി പ്രവർത്തിച്ച ഹൈദരാബാദ് ആസ്ഥാനമായുള്ള മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണിത്.
മദ്യ ലോബികള്‍ക്കും സര്‍ക്കാരിനുമിടയില്‍ ഇയാള്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നായിരുന്നു ഇഡിയുടെ ആരോപണം. അഴിമതിയുടെ ഭാഗമായ ഇന്‍ഡോ സ്പിരിറ്റ് കമ്പനിയില്‍ അരുണ്‍ രാമചന്ദ്ര പിള്ളയുടെ പേരിലുള്ള ഓഹരികളുടെ യഥാര്‍ത്ഥ ഉടമസ്ഥ കവിതയാണെന്നും ഇ ഡി ആരോപിച്ചിരുന്നു. സിബിഐ എടുത്ത കേസിലെ പതിനാലാം പ്രതിയാണ് അരുണ്‍. നേരത്തെ കേസിലെ മുഖ്യ സൂത്രധാരനായ മുംബൈ മലയാളി വ്യവസായി വിജയ് നായരും അറസ്റ്റിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here