സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനെ ആർഎസ്എസ് എതിർക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. വനിതാസംവരണ ബിൽ നടപ്പിലാക്കാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി എറണാകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ. പുരുഷൻമാരാണ് കുടുംബം പുലർത്തുന്നത് എന്ന ബോധ്യം മാറണമെന്നും സ്ത്രീകൾക്കും തുല്യ പരിഗണന വേണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിൽ സ്ത്രീ പങ്കാളിത്തം 10 ശതമാനമാക്കി. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പദ്ധതികൾക്കായി ബജറ്റിൽ തുക വകയിരുത്തി. കുടുംബശ്രീ നല്ല നിലയിൽ മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജാഥയിലെ വൻ ജനപങ്കാളിത്തം സർക്കാരിനുള്ള അംഗീകാരമാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. ഇ.ഡിക്കെതിരായാണ് ജാഥയെന്ന് പറഞ്ഞ അദ്ദേഹം ഇ.ഡി ഭരണകർത്താക്കൾക്ക് മുന്നിൽ ഇഴയുകയാണെന്നും കുറ്റപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here