ആളൂരിൽ അച്ഛൻ തൂങ്ങി മരിച്ചു, കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ

തൃശ്ശൂർ ആളൂരിൽ അച്ഛനും കുഞ്ഞും മരിച്ച നിലയിൽ. രണ്ടര വയസുകാരൻ അർജുൻ കൃഷ്ണയുടെ മൃതദേഹം വെള്ളം നിറഞ്ഞ ബക്കറ്റിലാണ് കണ്ടെത്തിയത്. അച്ഛൻ ബിനോയി(37)യെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുഞ്ഞിന് സംസാര ശേഷി ഇല്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു.  ബിനോയി ഹൃദ്രോഗിയാണ്. മുൻപ് വിദേശത്തായിരുന്ന ബിനോയ് ലോട്ടറി വിറ്റാണ് ഉപജീവനം നടത്തിപ്പോന്നത്. സാമ്പത്തികമായും ആരോഗ്യപരമായും പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഭാര്യയും ഒൻപത് വയസുള്ള മൂത്ത മകനും ഉറക്കമുണർന്നപ്പോഴാണ് രണ്ടു പേരുടേയും മൃതദേഹങ്ങൾ കണ്ടത്. ആളൂർ പൊലീസ് അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News