സൗദി അറേബ്യയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റം പ്രകടമാകുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ പൊടിക്കാറ്റ്, ഇടിമിന്നല്‍, ആലിപ്പഴവര്‍ഷം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ബുറൈദ, ഉനൈസ, അല്‍റാസ്, അല്‍ഖാസിം മേഖലകളില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളില്‍ കനത്ത ഇടിമിന്നലുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഹായില്‍, ബഖാഅ്, അല്‍ ഗസാല, അല്‍ ശനാല്‍, കിഴക്കന്‍ പ്രവിശ്യയിലെ ഹഫ്ര് അല്‍ബാതിന്‍, അല്‍ഖൈസുമ, അല്‍ നൈരിയ എന്നിവിടങ്ങളില്‍ ആലിപ്പഴ വര്‍ഷത്തിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
റിയാദ് പ്രവിശ്യയിലെ അഫീഫ്, അല്‍ ദവാദ്മി, ഷഖ്‌റ, അല്‍മജ്മ, അല്‍ സുള്‍ഫി, അല്‍ഖാത് മണല്‍കാറ്റ്, ഇടിമിന്നല്‍, പേമാരി എന്നിവയ്ക്കും ദിരിയ, അല്‍ഖര്‍ജ്, അല്‍ഖുവയ്യ, അല്‍മുസാമിയ, ഹുറയ്മില, അല്‍ അഫ്‌ലാജ്, എന്നിവിടങ്ങളില്‍ മണല്‍ക്കാറ്റിനും ആലിപ്പഴവര്‍ഷത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here