അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ

കൊല്ലത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ. പട്ടത്താനം സ്വദേശിനി സാവിത്രിയമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ സുനിലിനെ ജില്ലാ കോടതി ശിക്ഷിച്ചത്. തെളിവ് നശിപ്പിച്ചതിന് സുനിലിന്റെ സുഹൃത്ത് കുട്ടനെ മൂന്ന് വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു.

2019 സെപ്റ്റംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുടുംബസ്വത്ത് നല്‍കാത്തതിന്റെ പേരില്‍ സാവിത്രിയമ്മയും മകന്‍ സുനിലും തമ്മില്‍ തര്‍ക്കമുണ്ടായി. സംഭവദിവസം അമ്മയെ പ്രതി മര്‍ദ്ദിച്ച് അവശയാക്കി. പിന്നീട് വീട്ടില്‍ കെട്ടിത്തൂക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പ് വരുത്തനായി സുഹൃത്ത് കുട്ടന്റെ സഹായത്തോടെ സ്വന്തം പറമ്പില്‍ കുഴിച്ചിട്ടു. പിന്നീട് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സാവിത്രിയമ്മയുടെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശമുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് അമ്മയെ മകന്‍ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് വ്യക്തമായത്. കാണാനില്ലെന്ന് കാണിച്ച് സാവിത്രിയമ്മയുടെ മറ്റൊരു മകള്‍ പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സുനില്‍ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News