ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസ് സമര്‍പ്പിച്ച പൊലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. ആവശ്യമായി പരിശോധനകള്‍ പൊലീസിന് നടത്താം. ആവശ്യമായ സംരക്ഷണം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതി ഉത്തരവ് പൊലീസ് റെയ്ഡിന് തടസ്സാമാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഏഷ്യാനെറ്റിന്റെ ഓഫീസില്‍ പ്രതിഷേധം നടത്തിയവര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ 10.11.2022 തീയതി സംപ്രേഷണം ചെയ്ത ‘നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ എന്ന റോവിംഗ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ പതിനാല് വയസ്സുള്ള പെണ്‍കുട്ടിയുടേതായ അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്ന പി.വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. നേരത്തെ ഈ വിഷയത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിനുള്ളില്‍ കടന്ന് പ്രതിഷേധിച്ചിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് ഏഷ്യാനെറ്റ് ന്യൂസ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here