സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനെ ആര്‍എസ്എസ് എതിര്‍ക്കുന്നു

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനെ ആര്‍എസ്എസ് എതിര്‍ക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വനിതാ സംവരണ ബില്‍ നടപ്പിലാക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല, സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിന് വലിയ പരിഗണനയാണ് നല്‍കുന്നതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ തൃപ്പുണിത്തുറയില്‍ പറഞ്ഞു.

കേരളം സ്ത്രീ ശാക്തീകരണത്തിന്റെ കേന്ദ്രമാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സ്ത്രീകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുളള പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വനിതാ സംവരണ ബില്‍ നടപ്പിലാക്കാന്‍ തയ്യാറാകുന്നില്ല. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനെ ആര്‍എസ്എസ് എതിര്‍ക്കുകയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിച്ചു

ഇ ഡി കേന്ദ്ര ഭരണകര്‍ത്താക്കള്‍ക്ക് മുന്നില്‍ ഇഴയുകയാണ്, ഇ ഡിയെക്കുറിച്ച് നല്ല ധാരണയുണ്ട്, ഇ ഡി ക്കെതിരായാണ് ജനകീയ പ്രതിരോധ ജാഥയെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജാഥയിലെ വന്‍ പങ്കാളിത്തം സര്‍ക്കാറിനുള്ള അംഗീകാരമാണ്. എല്ലാത്തിന്റെയും അവസാനവാക്ക് ജനങ്ങളാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News