മരുമകന്റെ കമ്പനിയിലോ കരാറിലോ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷണം നടത്തണമെന്ന് വൈക്കം വിശ്വന്‍

ബ്രഹ്മപുരം മാലിന്യസംസ്‌കരണ കരാര്‍ വിവാദത്തില്‍ പ്രതികരിച്ച് സിപിഐഎം നേതാവ് വൈക്കം വിശ്വന്‍. കുടുംബാംഗങ്ങള്‍ക്കായി താന്‍ ഒരു ഇടപെടലും ഇതുവരേക്കും നടത്തിയിട്ടില്ലെന്നും മരുമകന്റെ കമ്പനിയിലോ കരാറിലോ ദുരൂഹതയുണ്ടെങ്കില്‍ പരിശോധിക്കണമെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇപ്പോള്‍ എന്താണ് ഇങ്ങനെ ഒരു ആരോപണം എന്നറിയില്ല, കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി തന്നെ വെല്ലുവിളിക്കുന്നത് കണ്ടു, ഇതിനെതിരെ നിയമനടപടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്റെ ബന്ധുക്കള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ വേണ്ടി സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ അനുഭവം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇവര്‍ മാത്രമല്ലല്ലോ അവിടെയുള്ള കമ്പനി? ഒരു ടെണ്ടറുമില്ലാതെയാണ് പല കമ്പനികളും പ്രവര്‍ത്തിച്ചിരുന്നത്, മുഖ്യമന്ത്രിയുമായി നല്ല സൗഹൃദം എന്ന വാര്‍ത്തകള്‍ വരുന്നുണ്ട് ഞാന്‍ എന്റെ കുടുംബകാര്യങ്ങള്‍ അദ്ദേഹത്തോട് ഇതുവരെയും പറഞ്ഞിട്ടില്ല. അവരെ അദ്ദേഹത്തിന് അറിയുമോ എന്ന് പോലും തനിക്ക് അറിയില്ലായെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News